കുടിയൊഴിപ്പിക്കലിനിടെ മരണമടഞ്ഞ ദമ്പതികളുടെ കുടുംബത്തിനുള്ള സർക്കാർ സഹായം ഇന്ന് പ്രഖ്യാപിച്ചേക്കും

കുടിയൊഴിപ്പിക്കലിനിടെ മരണമടഞ്ഞ നെയ്യാറ്റിൻകരയിലെ രാജൻ – അമ്പിളി ദമ്പതികളുടെ കുടുംബത്തിനുള്ള സർക്കാർ സഹായം ഇന്ന് പ്രഖ്യാപിച്ചേക്കും. സഭാ സമ്മേളനം പിരിച്ചുവിടാൻ ശുപാർശ ചെയ്യാൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യവും പരിഗണിക്കും. രാജന്റെ കുട്ടികളുടെ സംരക്ഷണവും ഇവർക്ക് വീടും നൽകണമെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടാകും മന്ത്രിസഭാ യോഗം പരിഗണിക്കുക.
അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിയ്ക്ക് നിർദേശം നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. മരിച്ച രാജൻ- അമ്പിളി ദമ്പതികളുടെ മക്കളായ രാഹുൽ രാജ്, രഞ്ജിത്ത് രാജ് എന്നിവരുടെ മൊഴി എടുക്കാൻ പോലും റൂറൽ എസ്പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ല.
Story Highlights – Government assistance to the families of couples who died during the eviction may be announced today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here