Advertisement

കാലം മറക്കാത്ത ഓർമ്മകൾ; കഴിഞ്ഞ പതിറ്റാണ്ടിലെ ഐക്കോണിക് കായികക്കാഴ്ചകൾ

December 31, 2020
2 minutes Read
sports moments last decade

ഹിമ ദാസിലൂടെ ലോക ചാമ്പ്യൻഷിപ്പിലെ ട്രാക്ക് ഇനങ്ങളിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം

ലോക ചാമ്പ്യൻഷിപ്പിലെ ട്രാക്ക് ഇനങ്ങളിൽ ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചത് കഴിഞ്ഞ പതിറ്റാണ്ടിലായിരുന്നു. അസമീസ് സ്പ്രിൻ്റർ ഹിമ ദാസിലൂടെയായിരുന്നു ഇന്ത്യയുടെ ഈ നേട്ടം. 2018ൽ ഫിൻഡൻഡിൽ നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൻ്റെ 400 മീറ്ററിലായിരുന്നു ഹിമയുടെ റെക്കോർഡ് പ്രകടനം.

2019 വനിതാ ലോകകപ്പിലെ അമേരിക്കയും മേഗൻ റപ്പീനോയും

2019 വനിതാ ലോകകപ്പിലെ അമേരിക്കൻ ടീമിൻ്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് അമേരിക്ക കപ്പടിച്ചത്. ടൂർണമെൻ്റിലെ മികച്ച താരവും ടോപ്പ് സ്കോററുമായ മേഗൻ റെപ്പീനോ ലോകകപ്പിനു ശേഷം നടത്തിയ ചില പരാമർശങ്ങൾ ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ രണ്ടാം ഏകദിന ലോകകപ്പ്

28 വർഷങ്ങൾക്കു ശേഷം ടീം ഇന്ത്യ ലോകകപ്പ് നേടിയതും ഇക്കഴിഞ്ഞ പതിറ്റാണ്ടിലായിരുന്നു. ഫൈനലിൽ ശ്രീലങ്കയെ തകർത്ത് രണ്ടാം ലോകകിരീടം ചൂടിയ ഇന്ത്യ പിന്നീടിങ്ങോട്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ശക്തിയായി വളർന്നു. ആ ലോകകപ്പ് ടീമിലുണ്ടായിരുന്ന സംഘത്തിൽ പെട്ട ഒരേയൊരാൾ മാത്രമേ ഇന്ന് ടീമിൽ സ്ഥിര സാന്നിധ്യമായി ഉള്ളൂ. സാക്ഷാൽ വിരാട് കോലി!

പിവി സിന്ധുവിൻ്റെ ലോക ചാമ്പ്യൻഷിപ്പ് ജയം

പിവി സിന്ധുവിൻ്റെ ലോക ചാമ്പ്യൻഷിപ്പ് ജയം പോയ ദശാബ്ദത്തിലെ ഒരു ചർച്ചയായിരുന്നു. നസോമി ഒക്കുഹാരയെ 21-7, 21-7 എന്ന സ്കോറിനു തകർത്ത സിന്ധു അതിനു മുൻപ് ഇതേ തട്ടകത്തിൽ തന്നെ പരാജയപ്പെടുത്തിയതിന് ഒക്കുഹാരയോട് പ്രതികാരവും വീട്ടി. ബാഡ്മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി ആദ്യ സ്വർണമെന്ന റെക്കോർഡും സിന്ധു കുറിച്ചു.

ആഷസിലെ ബെൻ ഹീറോയിക്സ്

ബെൻ സ്റ്റോക്സ് എന്ന ഇംഗ്ലീഷ് ഓൾറൗണ്ടറുടെ കരിയർ ഡിഫൈനിംഗ് മാച്ച് കഴിഞ്ഞ പതിറ്റാണ്ടിലാണ് സംഭവിച്ചത്. അതും ആഷസിൽ ഓസീസിനെതിരെ. ഹെഡിംഗ്‌ലിയിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഒറ്റക്ക് നിന്ന് കളി ജയിപ്പിച്ച സ്റ്റോക്സ് മത്സരം അവസാനിക്കുമ്പോൾ 135 നോട്ടൗട്ട് എന്ന സ്കോറിലായിരുന്നു. 286 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ 11ആൻ ജാക്ക് ലീച്ചിനെ കാഴ്ചക്കാരനാക്കി ഒറ്റക്ക് രക്ഷിച്ചെടുക്കുന്ന സ്റ്റോക്സിൻ്റെ സൂപ്പർ ഹ്യൂമൻ പ്രകടനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top