ജനുവരി 1 മുതൽ എല്ലാ നെറ്റ്വർക്കിലേക്കും വോയ്‌സ് കോൾ സൗജന്യമാക്കി ജിയോ

എല്ലാ നെറ്റ്വർക്കിലേക്കും വോയ്‌സ് കോൾ സൗജന്യമാക്കി ജിയോ. ജനുവരി 1 മുതലാണ് പുതിയ സംവിധാനം. നേരത്തെ മറ്റ് നെറ്റ്വർക്കുകളിലേക്ക് ആറ് പൈസ എന്ന നിരക്കിൽ പണം ഈടാക്കിയിരുന്നു. ഇത് പിൻവലിച്ചാണ് വീണ്ടും സേവനം സൗജന്യമാക്കിയിരിക്കുന്നത്.
ജനുവരി 1 മുതൽ ട്രായ് ‘ബിൽ ആന്റ് കീപ്പ്’ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജിയോയുടെ നടപടി. എയർട്ടെൽ, വി എന്നീ നെറ്റ്വർക്കുകൾക്ക് വീണ്ടും ജിയോ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ജിയോ സൗജന്യ വോയ്സ് കോളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന വാർത്ത പുറത്തുവരുന്നത് ഒക്ടോബർ 2017നാണ്. ഐയുസി അഥവാ ഇന്റർ കണക്ട് യുസേജ് ചാർജ് കവർ ചെയ്യാനാണ് നിലവിൽ ഉപഭോക്താക്കളിൽ നിന്നും ജിയോ ഔട്ട്ഗോയിംഗ് കോളുകൾക്ക് പണം ഈടാക്കുന്നതെന്ന് വിശദീകരിച്ചിരുന്നു. ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്സ് കോൾ ചെയ്യുമ്പോൾ ഈടാക്കുന്ന തുകയാണ് ഐയുസി. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്. ഔട്ട്ഗോയിംഗ് കോളുകൾക്കായി ഒരു ഓപറേറ്റർ മറ്റൊരു ഓപറേറ്റർക്ക് ഐയുസി ചാർജ് നൽകണം. അതുപൊലെ തന്നെ ഇൻകമിംഗ് കോളുകൾക്ക് കോൾ ലഭിക്കുന്ന ഓപറേറ്റർക്ക് പണം ലഭിക്കും.
Story Highlights – Jio to Offer Free Voice Calls to Other Networks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here