പൊലീസ് തലപ്പത്ത് അഴിച്ചു പണി; സുദേഷ് കുമാർ വിജിലൻസ് ഡയറക്ടർ; ബി.സന്ധ്യ ഫയർഫോഴ്‌സ് മേധാവി

പൊലീസ് തലപ്പത്ത് അഴിച്ചു പണി. സുദേഷ് കുമാറിന് ഡി.ജി.പി റാങ്ക് നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ബി.സന്ധ്യയാണ് ഫയർഫോഴ്‌സ് മേധാവി. യോഗേഷ് ഗുപ്തയെ ബവ്‌കോ എം.ഡിയായി നിയമിക്കും.
ഷെയ്ക്ക് ദർവേഷ് സഹേബിന് കേരള പൊലീസ് അക്കാദമി ഡയറക്ടർ, എ.ഡി.ജി.പി ട്രെയിനിംഗ് എന്നീ ചുമതലകൾ നൽകി. ഐ.ജി എസ്.ശ്രീജിത്തിന് എ.ഡി.ജി.പി റാങ്ക് നൽകി ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ് സാക്കറയ്ക്കും എ.ഡി.ജി.പി റാങ്ക് നൽകി ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു.
എ.ഡി.ജി.പി അനിൽകാന്താണ് റോഡ് സേഫ്റ്റി കമ്മീഷണർ. സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐ.ജിയാകും. നാഗരാജു കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. എ.അക്ബറാണ് തൃശൂർ റേഞ്ച് ഡിഐജി. കെ.ബി രവി കൊല്ലം എസ്.പിയാകും. രാജീവ് പി.ബിയാണ് പത്തനംതിട്ട എസ്.പി.
സജിത് ദാസ് പാലക്കാട് എസ്.പിയാകും. ആർ.ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയെ മാറ്റി. പകരം കെ.എ.പി 4 ന്റെ ചുമതല നൽകി.
അഴിച്ചുപണിക്ക് പുറമെ പൊലീസ് സേനയിൽ പുതിയ ചുമതലകളും നൽകിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ( protection of civil rights) തസ്തിക രൂപീകരിച്ചു. എ.ഡി.ജി.പി ട്രെയിനിങ് തസ്തിക എക്‌സ് കേഡർ തസ്തിക ആക്കി. ഡിഐജി ഹെഡ് ക്വാർട്ടർസ് എക്‌സ് കേഡർ തസ്തിക ആക്കി. കണ്ണൂരിൽ റൂറൽ, സിറ്റി പരിധികൾ ആയി തിരിച്ചു.
Story Highlights – reshuffle in kerala police force
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here