ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ നേരിടാന്‍ ആക്ഷന്‍ പ്ലാനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

covid 19, coronavirus, kerala

ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആക്ഷന്‍ പ്ലാന്‍. രാജ്യത്തെ ആറു മേഖലകളായി തിരിച്ചു. കൊറോണ ബാധിതരില്‍ വകഭേഭം വന്ന വൈറസ് സംശയമുണ്ടെങ്കില്‍ രണ്ട് കേന്ദ്ര ലാബുകളില്‍ ഒന്നില്‍ പരിശോധനയ്ക്ക് അയക്കാനാണ് നിര്‍ദേശം.

Read Also : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ആര്‍സിബി ഫരീദാബാദിലോ എന്‍ഐവി പൂനെയിലോ ആണ് പരിശോധിപ്പിക്കേണ്ടത്. സെന്‍ട്രല്‍ സര്‍വൈലന്‍സ് യൂണിറ്റ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സ്ഥിതി വിവരത്തിന്റെ വേഗത്തിലുള്ള ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.

അതേസമയം ഓക്‌സ്ഫോര്‍ഡ് വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും. ഇന്നലെ സമിതിയുടെ യോഗത്തില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണ ആയെങ്കിലും ഫലപ്രാപ്തി സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി തിരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ ആകും വാക്‌സീന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശേഖരിക്കുക.

Story Highlights – coronavirus, central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top