പഞ്ചവടി കടല്‍ തീരത്ത് പ്രവാസികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അക്വേറിയം ഇന്ന് ഉദ്ഘാടനം ചെയ്യും

തൃശൂര്‍ ചാവക്കാട് പഞ്ചവടി കടല്‍ തീരത്ത് പ്രവാസികളുടെ സമ്മാനമായി അക്വേറിയം ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് നാലിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് അക്വേറിയം നാടിന് വേണ്ടി സമര്‍പ്പിക്കുക. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
ആര്‍ ഒ ഫൈസല്‍ എന്ന ഒരുമനയൂര്‍ക്കാരന്റെ നേതൃത്വത്തിലാണ് വലിയ അക്വേറിയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. സിഐഎസ്ഒ മറൈന്‍ വേള്‍ഡ് എന്ന പേരില്‍ നാല് ഏക്കറോളം സ്ഥലത്താണ് പദ്ധതി. എടക്കഴിയൂര്‍ പഞ്ചവടി കടല്‍ തീരത്തോട് അടുത്ത് അക്വേറിയം കൂടാതെ പക്ഷികള്‍ക്ക് മാത്രമുള്ള പാര്‍ക്കും കുട്ടികള്‍ക്കുള്ള കളിസ്ഥലവും തയാറാക്കിയിട്ടുണ്ട്.
Read Also : ഏഷ്യയിലെ ഏറ്റവും വലിയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന് കേരളത്തിലുമുണ്ട്…
അക്വേറിയത്തിന് പിന്നിലുള്ള പ്രവാസി കൂട്ടായ്മയിലുള്ളത് 42 പേരാണ്. കാനഡ, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികളാണ് കൂട്ടായ്മയിലുള്ളത്. 2007ലാണ് കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്.
മറൈന്‍ പാര്‍ക്കാണ് തങ്ങള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഫിഷ് ഫീഡിംഗ്, ഫിഷ് തെറാപ്പി, ഫിഷ് കാച്ചിംഗ്, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അക്വേറിയത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ തരം മത്സ്യങ്ങളെയും ഇവിടെ കാണാം സാധിക്കുമെന്നും ഭാരവാഹികളായ നൗഷര്‍ മുഹമ്മദ്, ആര്‍. ഒ. ഇസ്മായില്‍, അബ്ദുല്‍ മജീദ്, എം. റൗഫ് എന്നിവര്‍ അറിയിച്ചു. കൃത്രിമ ജലാശയത്തിലെ മീനുകളെ അടുത്തുനിന്ന് കാണാനുള്ള സൗകര്യം, കൃത്രിമ ശ്വസനോപാധികള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ നീന്താനുള്ള സൗകര്യം, മത്സ്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് റിസേര്‍ച്ച് നടത്താനുള്ള സൗകര്യം തുടങ്ങിയവയുമുണ്ട്.
Story Highlights – aquarium, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here