തണുത്ത് വിറച്ച് തലസ്ഥാനം; 15 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനില

ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കടുത്തു. മൂടൽ മഞ്ഞും, ശീതക്കാറ്റും കാരണം താപനില കുറഞ്ഞു. ഡൽഹിയിൽ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. അടുത്ത ഒരാഴ്ച കൂടി ശീത തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തുടർച്ചയായി നാലാം ദിവസമാണ് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തണുത്ത് വിറയ്ക്കുന്നത്. പുതുവത്സര ദിനത്തിൽ താപനില 1.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഡൽഹിയിൽ ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.4 സെൽഷ്യസാണ്. 2006 ജനുവരി 8 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നത്തേത്.

ഹരിയാന ഹിസാറിൽ 1.2 ഡിഗ്രി സെൽഷ്യസും, രാജസ്ഥാൻ ചുരുവിൽ 0.2 സെൽഷ്യസും ഇന്ന് രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത മൂടൽ മഞ്ഞ് കാരണം രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും ദൃശ്യ പരിധി ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. പത്തുമണിയോടെ ദൃശ്യ പരിധി 200 മീറ്റർ ആയി ഉയർന്നു. മെട്രോ വേഗത കുറിച്ചാണ് രാവിലെ സർവീസ് നടത്തിയത്. കശ്മീർ , ഹിമാചൽ മേഖലയിലെ മഞ്ഞുവീഴ്ചയും, ശീതക്കാറ്റുമാണ് ഉത്തരേന്ത്യയിൽ താപനില ഗണ്യമായി കുറയാൻ കാരണം. വരാനിരിക്കുന്ന ദിവസങ്ങളിലും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ രാജ്യതലസ്ഥാനത്തെ വായു നിലവാരവും അതിരൂക്ഷമായി നിലയിലാണ്. ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നീ മേഖലകളിൽ വായു നിലവാര സൂചിക 300 മുകളിൽ രേഖപ്പെടുത്തി.

Story Highlights – Cold-blooded capital; The lowest temperature in 15 years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top