ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കൊച്ചി കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും; പുതുവര്‍ഷത്തില്‍ ആഘോഷ പൂരമൊരുക്കി ട്വന്റിഫോര്‍

ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പ്രേക്ഷകര്‍ക്കായി കൊച്ചി കാര്‍ണിവലിന്റെയും പാപ്പാഞ്ഞിയെ കത്തിക്കലിന്റെയും ദൃശ്യവിസ്മയം ഒരുക്കി ട്വന്റിഫോര്‍. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഏറെ ആഘോഷമാകേണ്ട കൊച്ചി കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും പ്രേക്ഷകര്‍ക്ക് നഷ്ടമാകാതെ വെര്‍ച്വലായി ആഘോഷമാക്കുകയായിരുന്നു ട്വന്റിഫോര്‍.
ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായരും ഡോ. അരുണ്‍ കുമാറും ചേര്‍ന്നായിരുന്നു ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയുള്ള കൊച്ചി കാര്‍ണിവലിന് നേതൃത്വം കൊടുത്തത്. കൊറോണ വൈറസിന്റെ തീമിലായിരുന്നു പാപ്പാഞ്ഞിയെ നിര്‍മിച്ചത്. പ്രതീകാത്മകമായി കൊറോണ വൈറസിനെ കത്തിച്ച് പ്രതീക്ഷയുടെ പുതിയ പുലരി എത്തുന്നുവെന്നതായിരുന്നു പപ്പാഞ്ഞിയെ കത്തിക്കലില്‍ ട്വന്റിഫോര്‍ മുന്നോട്ട് വച്ച തീം.
Story Highlights – Kochi carnival through augmented reality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here