Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; പരമ്പരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സിപിഐഎം

January 1, 2021
Google News 1 minute Read
CPIM state secretariat meeting today

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സിപിഐഎം. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ വിശദമായ പരിശോധന നടക്കും. ബിജെപിക്ക് വോട്ട് വര്‍ധനയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

എന്നാല്‍ ചിലയിടങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം എന്നിവിടങ്ങളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും. 98 നിയമസഭ സീറ്റുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെന്ന് സെക്രട്ടേറിയറ്റ്. എല്‍ഡിഎഫിന് 42 ശതമാനത്തില്‍ അധികം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 37 ശതമാനം വോട്ട് കിട്ടി. 15 ശതമാനംവോട്ട് ബിജെപിക്ക് ലഭിച്ചു. 41 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റില്‍ മുന്‍തൂക്കമുണ്ട്.

Story Highlights – cpim secretariat, local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here