കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നത് നല്ലത്, പ്രതിപക്ഷത്തായിരിക്കും സ്ഥാനം; മുഖ്യമന്ത്രി

പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം മുഖ്യമന്ത്രി ചെയ്തു. എന്നാല്‍ അത് പ്രതിപക്ഷത്തായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘ കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ല’. മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – pinarayi-vijayan-about-pk-kunhalikutty-return-kerala-politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here