Advertisement

മലയാളത്തിന്റെ സ്വന്തം ഫിലോമിന വിട പറഞ്ഞിട്ട് ഇന്ന് 15 വർഷം

January 2, 2021
1 minute Read

ആനപ്പാറ അച്ചാമ്മ … പകവീട്ടാൻ ഏതറ്റംവരെയും പോകുന്ന ശക്തയായ സ്ത്രീ… മലയാളത്തിന്റെ സ്വന്തം ഫിലോമിന ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ് 15 വർഷം പിന്നിടുമ്പോഴും ആനപ്പാറ അച്ഛമ്മയെ മറക്കാൻ കഴിയുന്നില്ല. ഫിലോമിന ആനപ്പാറ അച്ചാമ്മയായി വേഷമിട്ട ഗോഡ്ഫാദറിന്റെ സംവിധായകൻ തന്നെ ഈ കാര്യം ഓർത്തെടുക്കുകയാണ്്.

ആനപ്പാറ അച്ചാമ്മ… മലയാളി മറക്കാത്ത കഥാപാത്രം. മലയാള സിനിമയിലെ അന്നുവരെയുണ്ടായിരുന്ന പുരുഷ വില്ലന്മാരെ എല്ലാം ആനപ്പാറ അച്ചാമ്മ ഒറ്റ നിമിഷം കൊണ്ട് നിഷ്പ്രഭമാകി. വർഷങ്ങളായി കൊണ്ടുനടക്കുന്ന വൈരാഗ്യം വീട്ടാൻ സ്വന്തം പേരകുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. എതിരാളിയായ അഞ്ഞൂരന്റെ ആൺ കുടുംബത്തോട് ഒറ്റയ്ക്ക് നിന്ന് പോരടിക്കുന്ന കരുത്തയായ സ്ത്രീ. ഫിലോമിനയെ ഓർത്തെടുക്കാൻ മലയാളിക്ക് മറ്റൊന്നും വേണ്ട. 1991 സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗോഡ്ഫാദറിലെ ഈ കഥാപാത്രം മാത്രം മതി. എന്തുകൊണ്ട് ഫിലോമിനയെ തന്നെ ആനപ്പാറ അച്ചാമ്മയായി തെരഞ്ഞെടുത്തുവെന്ന് സംവിധായകൻ സിദ്ദിഖ് ഓർത്തെടുക്കുകയാണ്. കടുത്ത പ്രമേഹ രോഗത്തിന് ചികിത്സയിൽ ഇരിക്കുന്ന കാലത്താണ് ഫിലോമിന ആനപ്പാറ അച്ചാമ്മ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയി മാറിയത്.

ഫിലോമിന വിട്ടുപിരിഞ്ഞിട്ട് വർഷം 15 ആവുന്നു.. എന്നാൽ, മലയാളിയെ പക എന്തെന്ന് പഠിപ്പിച്ച ആനപ്പാറ അച്ചാമ്മ ഇപ്പോഴും നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ട്. സിദ്ദിഖ്- ലാലിന്റെ തന്നെ വിയറ്റ്‌നാംകോളനി അടക്കം 780 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഫിലോമിന. ഗ്ലാമർ പരിവേഷങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും സോഷ്യൽ മീഡിയ ഇപ്പോഴും സ്ത്രീശക്തിയുടെ പ്രതീകമായാണ് ഫിലോമിനയെ ഉയർത്തിക്കാട്ടുന്നത്.

Story Highlights – 15 years since Malayalam’s own Philomena died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top