ലോക നേതാക്കളിൽ പ്രധാനമന്ത്രി ഏറ്റവും ഉയർന്ന നിലയിലെന്ന് സർവേ ഫലം

ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയർന്ന നിലയിലെന്ന് സർവേ ഫലം. കൊവിഡ് കാലത്തെ അടിസ്ഥാനമാക്കിയുള്ള മോർണിങ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ് മോർണിങ് കൺസൾട്ട്.

ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ നേതാക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേറ്റിംഗ് 55 ആണ്.
മോദിക്ക് പിന്നാലെ മെക്സിക്കോ പ്രസിഡന്റ് ആൻഡ്രസ് ലോപസ് ഒബ്രാഡർ, ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ്സൻ എന്നിവരുടെ ജനപ്രീതിയും 29,27 എന്നിങ്ങനെയാണ്.

അതേസമയം, ഡൊണാൾഡ് ട്രംപിന്റെ സ്ഥാനം 9 ഉം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് നെഗറ്റീവ് മാർക്കുമാണ് ലഭിച്ചത്.

Story Highlights – According to the survey, the Prime Minister is the highest ranking world leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top