ആണവോര്‍ജ പ്ലാന്റുകളുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്താനും

Pakistan is still a haven for terrorists; India

ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി. 30 വര്‍ഷമായി നടന്ന് വരുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് നടപടി.

ആണവ ആക്രമണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയ കക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്. ആണവ കേന്ദ്രങ്ങളുടെ പട്ടിക വെള്ളിയാഴ്ച കൈമാറിയ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ന്യൂഡല്‍ഹിയിലേയും ഇസ്ലാമാബാദിലേയും നയതന്ത്ര ചാനലുകള്‍ വഴി ഒരേ സമയം ഇതുചെയ്തുവെന്ന് മന്ത്രാലയം അറിയിച്ചു.

Story Highlights – india, pakisthan, nuclear plant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top