ഫാൽകെർട്ട് പർവ്വത മുനമ്പിൽ നിന്ന് പ്രണയാഭ്യർത്ഥന; സുഹൃത്ത് ‘യെസ്’ പറഞ്ഞതിന് പിന്നാലെ കാലുവഴുതി 650 അടി താഴ്ചയിലേക്ക്

പ്രണയാഭ്യർത്ഥന നടത്തുമ്പോൾ അതിനായി തിരഞ്ഞടുക്കുന്ന സമയത്തിനും സ്ഥലത്തിനുമൊക്കെ വളരെ പ്രാധാന്യം നൽകുന്നവരെ നമുക്ക് അറിയാം. അതുപോലെ പ്രാധാന്യമുള്ളതാണ് പങ്കാളിയുടെ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിയും അത്തരം ഒരു പ്രണയാഭ്യർത്ഥനയും കാമുകി ‘യെസ്’ പറഞ്ഞതിന് പിന്നാലെ നടന്ന ദുരന്തവുമാണ് ഓസ്ട്രിയയിൽ നിന്ന് പുറത്തു വരുന്നത്.
ഓസ്ട്രിയൻ സ്വദേശിയായ യുവാവ് തന്റെ സുഹൃത്തിനോട് പ്രണയം തുറന്നു പറയാൻ തിരഞ്ഞെടുത്ത സ്ഥലം ക്യാരിന്തിയയിലെ ഫാൽകെർട്ട് പർവ്വതമാണ്. ഫാൽകെർട്ടിലേക്ക് നടത്തിയ ട്രക്കിങ്ങിനൊടുവിലായിരുന്നു യുവാവിന്റെ വിവാഹാഭ്യർഥന. അഭ്യർത്ഥനമാനിച്ച് പർവ്വതമുനമ്പിൽ നിൽക്കുകയായിരുന്ന സുഹൃത്ത് ഒകെ പറയുകയും കാൽ വഴുതി 650 അടി താഴേക്ക് യുവതി വീഴുകയുമായിരുന്നു. എന്നാൽ, മഞ്ഞ് വീഴ്ചയുള്ളതിനാൽ കാര്യമായ അപകടം ഉണ്ടാവാതെ യുവതി അത്ഭുതകമായി രക്ഷപ്പെട്ടു. യുവതിയെ വീഴ്ചയിൽ നിന്ന് രക്ഷിക്കാനായി ശ്രമിച്ച യുവാവ് മുന്നോട്ടാഞ്ഞെങ്കിലും മുനമ്പിൽ തൂങ്ങിക്കിടന്ന ശേഷം കൈവിട്ട് 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. എന്നാൽ, നിസാര പരുക്കുകളോടെ യുവാവും രക്ഷപ്പെട്ടു. മഞ്ഞ് മൂടിക്കിടന്നത് കൊണ്ടാണ് വീഴ്ചയുടെ ആഘാതത്തിൽ നിന്ന് ഇരുവർക്കും രക്ഷപ്പെടാനായതെന്ന് പൊലീസ് പറയുന്നു.
Story Highlights – Love proposal from Mount Falkert; After a friend said ‘yes’, he slipped to a depth of 650 feet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here