Advertisement

വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോര മേഖല

January 2, 2021
1 minute Read

വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോര മേഖല. കാട്ടാനക്കൂട്ടം തുടര്‍ച്ചയായി നാശം വിതച്ചതോടെ കര്‍ഷകരും പ്രതിസന്ധിയിലാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം .

പതിവില്‍ കവിഞ്ഞ് കൂട്ടമായി എത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ ജില്ലയുടെ മലയോര മേഖലയില്‍ ഭീതിപരത്തുകയാണ്. പണ്ട് രാത്രി മാത്രമാണെങ്കില്‍ ഇപ്പോള്‍ പകല് പോലും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാര്‍. നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കരുളായി സ്വദേശിയായ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ട പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

വന്യമൃഗങ്ങള്‍ കൂട്ടമായി കൃഷി നശിപ്പിച്ചതോടെ നിരവധി കര്‍ഷകരുടെ ജീവിതവും വഴിമുട്ടി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിക്കപെട്ടത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെങ്കിലും പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നുമില്ല. നിരവധി തവണ വനം വകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Story Highlights – Malappuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top