Advertisement

ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തിച്ചു

January 2, 2021
2 minutes Read

ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തിച്ചു. ചെന്നൈയിലെ സർക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തിൽ എത്തിയത്. വാക്സിൻ എത്തുന്നതോടു കൂടി സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.

വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകൾ കേരളത്തിലെത്തി. ആദ്യഘട്ടത്തിൽ 14 ലക്ഷം സിറിഞ്ചുകളാണ് തിരുവനന്തപുരം റീജിയണൽ സ്റ്റോറിൽ എത്തിച്ചിരിക്കുന്നത്. 2 ലോറികളിലായി 334 ബോക്‌സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്‌സിൽ 4200 പീസ് ഡിസ്‌പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാകും വാക്സിൻ വിതരണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റീജിയണൽ സ്റ്റോർ മേധാവി രാജശ്രീ പറഞ്ഞു.

ഇവിടെ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ ആവശ്യം അനുസരിച്ച് സാമഗ്രികൾ എത്തിച്ചു കൊടുക്കും. വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായിട്ടുണ്ട്. ഇതിനായി റഫ്രിജറേറ്ററുകളും വാക്ക് ഇൻ കൂളറുകളും ഒരുക്കിയിട്ടുണ്ട്.

Story Highlights – Syringes for vaccine distribution were brought to Kerala after the dry run

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top