തേങ്കുറിശി ദുരഭിമാനക്കൊല; കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയില്‍ നിന്നും അച്ഛന്‍, സഹോദരന്‍മാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു.
കൊലപാതകം നടന്ന സ്ഥലവും ഡിവൈഎസ്പിയും സംഘവും സന്ദര്‍ശിച്ചു. കേസില്‍ ഗൂഡാലോചനയടക്കം എല്ലാം പരിശോധിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ സി സുന്ദരന്‍ പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കമുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
Read Also : വാഗമണ്‍ നിശാപാര്‍ട്ടി; മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്
കഴിഞ്ഞ ദിവസം ദുരഭിമാനക്കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് തുടങ്ങിയിരുന്നു. കൊലയെങ്ങനെ നടത്തിയെന്ന് പ്രതികള്‍ പൊലീസിനോട് വിവരിച്ചു. കുത്താനുപയോഗിച്ച കത്തിയും ഇരുമ്പ് പൈപ്പും സംഭവ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പ്രതികളായ പ്രഭു കുമാറിന്റേയും സുരേഷിന്റേയും വീടുകളില്‍ നിന്നാണ് കണ്ടെടുത്തത്.
അനീഷിന്റെ കുടുംബത്തിന് പണം നല്‍കിയും ഭാര്യ ഹരിതയെ വീട്ടിലെത്തിക്കാന്‍ ശ്രമം നടന്നെന്നുവെന്നതിന് തെളിവ് പുറത്തെത്തിയിരുന്നു. ഹരിത വീട്ടിലെത്തിയാല്‍ അനീഷിന് പണം നല്‍കാമെന്ന് മുത്തച്ഛന്‍ കുമരേശന്‍ പിള്ള പറഞ്ഞതായാണ് ശബ്ദരേഖയിലുള്ളത്.
Story Highlights – crime branch, honor killing, palakkad