നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷെയ്ക്ക് അത്താവൂർ ആണ് മരിച്ചത്. കരീലക്കുളങ്ങര പൂവടി പള്ളിക്ക് സമീപം ഷജീറിന്റെ വീടിന്റെ നിർമ്മാണത്തിനിടെ 1.30 ഓടെയാണ് അപകടം ഉണ്ടായത്.
ഷെയ്ക്ക് അത്താവൂർ വീടിന്റെ ചുവര് തേച്ച് കൊണ്ട് നിൽക്കെ മുകളിൽ കെട്ടിയിരുന്ന തട്ട് പൊളിഞ്ഞു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ഇയാളെ കൂടെ ജോലി ചെയ്തിരുന്നവരും വീട്ടുകാരും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരീലക്കുളങ്ങര പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights – worker died when the roof of the house under construction collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here