ദേശീയ ഡ്രൈറൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്തും

ദേശീയ ഡ്രൈറൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്തും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നൽകിയ റിപ്പോർട്ടുകൾ സമിതി വിലയിരുത്തും.
ചൊവ്വാഴ്ച പൂർത്തിയാകും വിധമാകും ഇന്നു മുതൽ റിപ്പോർട്ടുകളുടെ വിലയിരുത്തൽ നടൽക്കുന്നത്. റിപ്പോർട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറപ്പെടുവിച്ച ഏതെങ്കിലും മാർഗ നിർദേശത്തിൽ ഭേഭഗതി വേണമെങ്കിൽ സമിതി നിർവഹിയ്ക്കും.
അതേസമയം, ഇന്നലെ രാജ്യവ്യാപകമായി കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിൻ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേർക്കുള്ള വാക്സിൻ ആയിരിക്കും ആദ്യമൊരുക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കർമസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോൾ വ്യക്തമാക്കി.
Story Highlights – National Dryon results will be evaluated from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here