‘ഞാനാണ് ഈ വീടിന്റെ സ്ക്വാഡ്’; വീടുകളിൽ കൊവിഡ് പോരാട്ട വീര്യം പകർന്ന വീട്ടമ്മമാരെ ആദരിക്കുന്നു

കൊവിഡ് കാലത്ത് വീടുകളിൽ പ്രതിരോധം തീർത്ത വീട്ടമ്മമാരെ ആദരിച്ച് സ്ക്വാഡ് ഫ്ളോർ ക്ലീനർ ടീം. ഇതിന്റെ ഭാഗമായി കൊവിഡിനെ എങ്ങനെ പ്രതിരോധിച്ചുവെന്ന് വീട്ടമ്മമാർ വിശദീകരിക്കുന്ന ഒരു വിഡിയോയും പുറത്തിറക്കി.
കൊവിഡ് മഹാമാരിയിൽ നിന്ന് കുടുംബത്തിന് എങ്ങനെ സംരക്ഷണം നൽകിയെന്ന് വീട്ടമ്മ വിശദീകരിക്കുന്നതാണ് വീഡിയോ. ആരോഗ്യപ്രവർത്തകർ പകർന്നു നൽകിയ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും വീട് വൃത്തിയായി സൂക്ഷിച്ചും വ്യക്തി ശുചിത്വം പാലിച്ചും കൊവിഡിനെ തോൽപിച്ച അനുഭവമാണ് കൊച്ചി സ്വദേശിനിയായ വീട്ടമ്മ ബിജി അരുൺ പങ്കുവയ്ക്കുന്നത്. സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചതിനൊപ്പം ഭർത്താവും മക്കളുമടങ്ങിയ കുടുംബാംഗങ്ങൾ ഇത് കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നും നിരീക്ഷിച്ചതായി വീട്ടമ്മ പറയുന്നു.
മുൻപത്തെ അപേക്ഷിച്ച് പുറത്തു പോകുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കി. വീട്ടിലേയ്ക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങിവച്ചു. പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചുവെന്ന് ഉറപ്പു വരുത്തും. ഭക്ഷണ സാധനങ്ങളുടെ കാര്യത്തിലും മുൻപത്തെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധ പുലർത്തി തുടങ്ങി. പച്ചക്കറികൾ കൂടുതൽ സമയം വെള്ളത്തിൽ ഇട്ടുവയ്ക്കുന്നതോടെ അണുക്കൾ ഒരു പരിധിവരെ നശിച്ചുവെന്ന് ഉറപ്പുവരുത്താനായി. എല്ലാ ദിവസവും വീട് തുടച്ച് വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. മുൻപൊക്കെ ഒരു ദിവസമാണ് ടോയ്ലറ്റ് കഴുകിയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ മാറിയെന്നും വീട്ടമ്മ വിശദീകരിക്കുന്നു.
Story Highlights – Squad, Covid 19