സംസ്ഥാനത്തെ ബിജെപിയിലെ സംഘടനാ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം

കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് 15 ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ചര്‍ച്ച ചെയ്യും.
ബിജെപിക്കുള്ളില്‍ കെ. സുരേന്ദ്രനും കെ. സുരേന്ദ്രന്‍ വിരുദ്ധ ചേരിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്ന സ്ഥിതിയുമുണ്ട്. ഈ രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനാണ് ബി.എല്‍.സന്തോഷ് എത്തുക.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പൊതു സമ്മതരെ കൂടുതല്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
നേമം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മണലൂര്‍, പാലക്കാട്, മലമ്പുഴ, കാസര്‍ഗോഡ് അടക്കം നാല്‍പത് സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. പൊതു സമ്മതരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുസമ്മതരുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുമുണ്ട്.
സീറ്റുകള്‍ തരംതിരിച്ചാകും നിയമസഭാ തെരഞ്ഞടുപ്പിന് ബിജെപി ഇറങ്ങുക. നേമം, തിരുവനന്തപുരം സെന്‍ട്രന്‍, വട്ടിയൂര്‍കാവ്, മണലൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് തുടങ്ങിയ മണ്ഡലങ്ങളെ എപ്ലസ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. തൃശൂരും വര്‍ക്കലയും പ്ലസ് ക്യാറ്റഗറിയില്‍ വന്നേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ താമസിച്ച് പ്രവര്‍ത്തിക്കുക എന്ന നയമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്.
Story Highlights – Central leadership to solve BJP’s organizational problem in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here