Advertisement

സംസ്ഥാനത്തെ തീയറ്ററുകൾക്ക് ആരോ​​ഗ്യവകുപ്പിന്റെ മാർ​ഗനിർ‌ദേശം

January 4, 2021
1 minute Read

സംസ്ഥാനത്തെ തീയറ്ററുകൾ‌ക്ക് ആരോ​ഗ്യവകുപ്പ് മാർ​ഗനിർ‌ദേശം പുറത്തിറക്കി. വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട സ്ഥലം, ആൾക്കൂട്ടം എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മാർ​ഗ നിർദേശത്തിൽ പറയുന്നു. തീയറ്റർ ജീവനക്കാർ കൊവിഡ് നെ​ഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു..

ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ആളുകളെ ഇരുത്താൻ അനുവദിക്കൂ. സീറ്റുകളുടെ അൻപത് ശതമാനത്തിൽ കൂടുതൽ ആളുകൾ പാടില്ല. മൾട്ടിപ്ലെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും പ്രദർശനം. തീയറ്ററിൽ എത്തുന്നവരുടെ കൊവിഡ് ലക്ഷണങ്ങൾ പരിശോധിക്കണം. ലക്ഷണങ്ങളുള്ളവരെ തീയറ്ററിനുള്ളിൽ അനുവദിക്കരുതെന്നും മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Story Highlights – Guidelines, Covid 19, Theatre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top