സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ എറണാകുളത്ത്

5848 confirmed covid kerala

എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ ജില്ലയിലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62 ശതമാനത്തിന് കൊവിഡ് ബാധിച്ചു. 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4103 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. നിലവില്‍ എറണാകുളത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 8912 പേരാണ്. ഇതുവരെ 85961 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്.

Read Also : ഷിഗല്ല പ്രതിരോധം: എറണാകുളം ജില്ലയില്‍ കര്‍ശന ജാഗ്രത തുടരുന്നതായി കളക്ടര്‍

ജില്ല ആരോഗ്യ വിഭാഗം പുറത്തിറക്കിയ കൊവിഡ് വാര്‍ഷിക വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത ശക്തമാക്കാനാണ് ജില്ല അരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

അതേസമയം കേന്ദ്രസര്‍ക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ കേരളം ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും കേരളം ആവശ്യപ്പെട്ടു.

Story Highlights – covid, kerala, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top