Advertisement

എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം; അവഗണന സഹിച്ച് മുന്നണിയില്‍ തുടരാനാകില്ല

January 5, 2021
2 minutes Read

എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം. കടുത്ത അവഗണ സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് ട്വന്റിഫോറിനേട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച് ബോര്‍ഡ് അംഗങ്ങളും ഒരു ചെയര്‍മാന്‍ പദവിയും ചോദിച്ചു. രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ഒന്നും നല്‍കിയില്ല. ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് പറഞ്ഞു.

മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ട്. തീരുമാനം വൈകാതെ ഉണ്ടാകും. അനുകൂലമായ തീരുമാനങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് ഉണ്ടാകുന്നില്ല. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ സഹകരിക്കുന്നില്ല. എന്‍ഡിഎയില്‍ ഇനി തുടരില്ല. മറ്റ് മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അനുകൂലമായ ചര്‍ച്ചകളാണ് നടന്നതെന്നും പി.സി. തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – Kerala Congress pc thomas ready to leave NDA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top