തിരുവനന്തപുരം പോത്തന്‍കോട്ട് മധ്യവയസ്‌ക്കനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം പോത്തന്‍കോട് മധ്യവയസ്‌ക്കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. പോത്തന്‍കോട് പന്തലക്കോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്താണ് വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights – man hacked to death at Pothencode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here