പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സർക്കാർ

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സർക്കാർ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിലപാടറിയിച്ചത്. ഇബ്രാഹിം കുഞ്ഞ് ഓപ്പറേഷൻ തിയറ്ററിൽ ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹത്തിന്റെ
ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇന്നലെ ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
അപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. മുൻ ഉത്തരവിലെ സാഹചര്യങ്ങളിൽ മാറ്റമില്ലാത്ത സ്ഥിതിക്ക് അപേക്ഷ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.
Story Highlights – ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here