വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട്; കെട്ടിടങ്ങളുടെ ബല പരിശോധന ഇന്ന് നടത്തും

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന ഇന്ന് നടത്തും. നേരത്തെ രൂപീകരിച്ച വിദഗ്ദ്ധ സംഘമാണ് പരിശോധനയ്‌ക്കെത്തുക.
തൃശൂർ എഞ്ചിനിയറിംഗ് കോളജിലെ വിദഗ്ധർ, ക്വാളിറ്റി കൺട്രോളർ, പിഡബ്ല്യുഡി ബിൽഡിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം പരിശോധനയുടെ അതേമാതൃകയിൽ ബലപരിശോധന നടത്താനാണ് തീരുമാനം. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തും. വിജിലൻസും വിദഗ്ധ സംഘവും രണ്ടു തവണ യോഗം ചേർന്നു കാര്യങ്ങൾ വിലയിരുത്തിയിരുന്നു. കെട്ടിടത്തിന് ബലക്കുറവില്ലെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക നിഗമനം.
Story Highlights – Vadakkancherry Life Mission Irregularities; The strength test of the buildings will be conducted today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here