പക്ഷിപ്പനി; കുട്ടനാട്ടിൽ പക്ഷികളെ കൊന്നു തുടങ്ങി

പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ കുട്ടനാട്ടിൽ പക്ഷികളെ കൊന്നു തുടങ്ങി. ഇന്നലെ മാതം ആലപ്പുഴയിലെ കറുവാറ്റ, പളളിപ്പാട്, തകഴി, നെടുമുടി പഞ്ചായത്തുകളിലായി 20330 പക്ഷികളെയാണ് കൊന്നത്. ഈ മേഖലകളിലുള്ള ബാക്കി പക്ഷികളെയും കൊല്ലും. ഇന്നും നാളെയുമായി കളളിംഗ് എന്ന ഈ പ്രക്രിയ പൂർത്തിയാക്കാനാണ് മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. അതേ സമയം നിലവിൽ H5 N8 വിഭാഗത്തിൽ പെട്ട വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണം നടത്തുന്നുണ്ട്.
Read Also : സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
താറാവുകൾക്ക് പുറമേ രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊന്നൊടുക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഉൾപ്പെടെ നാല് പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലുമാണ് നിലവിൽ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുള്ളത്. രണ്ട് ജില്ലകളിലുമായി നാൽപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക.
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം. കർഷകർക്ക് നഷ്ടപരിഹാര പാക്കേജ് ഉൾപെടെയുള്ളവ വേഗത്തിൽ ലഭ്യമാക്കും. നിലവിൽ മനുഷ്യരിലേക്ക് രോഗം പടരില്ലെന്ന് പറയുമ്പോഴും രോഗം സ്ഥിരീകരിച്ച മേഖലകളിൽ ആരോഗ്യ വകുപ്പ് സർവേ ആരംഭിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ കൊണ്ടു പോകുന്നതിന് തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തി.
Story Highlights – Bird flu; Birds were killed in Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here