Advertisement

സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിനിധികള്‍ സമരം നടത്തി

January 6, 2021
2 minutes Read

സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി
യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

അവകാശ സംരക്ഷണം നിയമ നിര്‍മാണത്തിലൂടെയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാക്കോബായ സുറിയാനി സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത്. സഭാ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്ന്
ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സംസ്ഥാന – കേന്ദ്ര ഗവണ്‍മെന്റുകള്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ല. ആരെയും അകറ്റി നിര്‍ത്തിയിട്ടില്ലെന്നും സഭ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Church dispute: Representatives of the Jacobite Church strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top