സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

arif muhammed khan approves special assembly

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Read Also : ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതിയില്ല; ആവശ്യം തള്ളി ഗവര്‍ണര്‍

കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമോ എന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു.എതിര്‍പ്പുകളില്ലാതെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് സര്‍ക്കാരിന് ആശ്വാസമായി.

കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാന്‍ 23ന് ചേരാനിരുന്ന പ്രത്യേക സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. അത്തരത്തില്‍ സഭ വിളിച്ച് ചേര്‍ക്കാനുണ്ടായ അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഗവര്‍ണര്‍ അന്ന് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.

Story Highlights – arif muhammed khan, kerala government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top