ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Heavy rains around Delhi

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. 42 ദിവസമായി കർഷകർ സമരം ചെയ്യുന്ന ഡൽഹി അതിർത്തികളിലും മഴ ശക്തമായി. അതിശൈത്യമാണ് ഡൽഹിയിലെ കാലാവസ്ഥ.

കഴിഞ്ഞ രണ്ട് മാസമായി അതിശൈത്യത്തിലാണ് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. മൂടൽമഞ്ഞിനും ശീതക്കാറ്റിനുമിടയിൽ നാല് ദിവസമായി ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെടുകയാണ്. രാവിലെ 9 മണി ആയിട്ടും ഡൽഹിയിൽ ഇരുട്ട് മൂടിയ കാലാവസ്ഥയായിരുന്നു. കനത്തമഴയിൽ സൗത്ത് ഡൽഹിയിൽ വ്യാപകമായി ആലിപ്പഴം വീണു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഡൽഹി നഗരത്തിൽ ഗന്താഗതക്കുരുക്ക് അനുഭവപ്പെട്ടു.

Read Also : എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച; വിപുലമായ സമരപരിപാടികളുമായി കർഷക സംഘടനകൾ

അടുത്ത 24 മണിക്കൂർ ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ കുറഞ്ഞ താപനില 13 ഡിഗ്രിയും കൂടിയ താപനില 20.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഡൽഹി അതിർത്തികളിൽ കൊടുംതണുപ്പിൽ കഴിയുന്ന കർഷകർ കനത്ത മഴയിൽ ഏറെ ബുദ്ധിമുട്ടി. സമരകേന്ദ്രങ്ങളിൽ വെള്ളം കയറിയതും കർഷകരെ ഏറെ വലച്ചു. ശീതക്കാറ്റ് തുടരുന്നത് ആരോഗ്യപ്രശ്നങ്ങളും വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയയം, കേന്ദ്രസർക്കാരുമായി എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെ, വിപുലമായ സമരപരിപാടികളാണ് കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ദേശ് ജാഗരൺ അഭിയാൻ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിൻ ഇന്ന് ആരംഭിക്കും. ഡൽഹിയുടെ നാല് അതിർത്തികളിൽ നാളെ ട്രാക്ടർ റാലി നടത്തും. കർഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ അതിർത്തി മേഖലകളിൽ സുരക്ഷാ സന്നാഹം വർധിപ്പിച്ചു.

Story Highlights – Heavy rains in and around Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top