Advertisement

കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി

January 6, 2021
Google News 1 minute Read
local body election; pinarayi vijayan

കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവേചനം ഉണ്ടാകില്ല. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും സംരംഭകര്‍ മനം മടുത്ത് പോകാന്‍ ഇടവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തദ്ദേശ പ്രതിനിധികളുടെ പിന്തുണ തേടുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ച് കൂടുതല്‍ വിഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. വിശപ്പ് രഹിത കേരളം പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി.

ലൈഫ് മിഷനില്‍ നിര്‍മാണം തുടരുന്ന വീടുകള്‍ വേഗം പൂര്‍ത്തിയാക്കുകയും അര്‍ഹതയുള്ളവര്‍ക്ക് വീട് നല്‍കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കെഎസ്ഇബിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകള്‍ എല്‍ഇഡി ആയി മാറ്റും. പൊതു ശൗചാലയങ്ങളുടെ നിര്‍മിതിയും പരിപാലനവും കാര്യക്ഷമമാക്കും. പ്രവാസി പുനരധിവാസം അവസരമായി പ്രയോജനപ്പെടുത്തണം. കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പുതിയ അംഗങ്ങളോട് പറഞ്ഞു.

Story Highlights – pinarayi vijayan, local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here