ഗാംഗുലിയെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും

മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ. ഗാംഗുലിയ്ക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കൊൽക്കത്ത വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജ് ചെയ്താലും ഒരു സംഘം ആരോഗ്യപ്രവർത്തകർ ഗാംഗുലിയുടെ ആരോഗ്യനില കൃത്യമായി പരിശോധിച്ചുകൊണ്ടിരിക്കും. ഈ മാസം രണ്ടാം തിയതിയാണ് നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also : ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ
“അദ്ദേഹത്തിന് ഹൃദയത്തിൽ ഒരു ബ്ലോക്കേജ് ഉണ്ടായിരുന്നു. പക്ഷേ, കൃത്യസമയത്ത്, കൃത്യമായ ചികിത്സ അദ്ദേഹത്തിനു ലഭിച്ചു. 20 വർഷം മുൻപ് എങ്ങനെയായിരുന്നോ, അങ്ങനെ കരുത്തുണ്ട് ഇപ്പോൾ അദ്ദേഹത്തിൻ്റെ ഹൃദയത്തിന്.”- കാർഡിയാക്ക് സർജൻ ഡോ. ദേവി ഷെട്ടി പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മിൽ നടത്തിയ വർക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നീഞ്ചുവേദന ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights – Sourav Ganguly to be discharged on January 6
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here