Advertisement

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

January 6, 2021
2 minutes Read

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും.

കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണത്തോട്, ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭ മേഖലകളില്‍ കടുത്ത ശൈത്യത്തിന് പുറമെ മഴയും തുടരുകയാണ്. ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രാജ്യവ്യാപക ക്യാമ്പയിനിന് കര്‍ഷകര്‍ ഇന്ന് തുടക്കമിട്ടു. സിംഗുവും തിക്രിയും അടക്കം ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ നാളെ ട്രാക്ടര്‍ റാലി നടത്തും.

Story Highlights – Supreme Court has expressed concern over the farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top