ധോണിയും സിവയും ആദ്യമായി ഒരു പരസ്യ ചിത്രത്തിൽ; വിഡിയോ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും മകൾ സിവ ധോണിയും ആദ്യമായി ഒരുമിച്ച പരസ്യ ചിത്രം പുറത്ത്. ഓറിയോ ബിസ്കറ്റിൻ്റെ പരസ്യ ചിത്രം സമൂഹമധ്യമങ്ങളിൽ വൈറലാണ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓരിയോ തന്നെയാണ് പരസ്യത്തിൻ്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകർക്ക് ഏറെ പരിചിതമായ മുഖമാണ് സിവ ധോണിയുടേത്. പ്രത്യേക ആരാധകവൃന്ദവും ഈ അഞ്ച് വയസ്സുകാരിക്കുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.8 മില്ല്യൺ ആളുകളാണ് സിവ ധോണിയെ പിന്തുടരുന്നത്.
അതേസമയം, വരുന്ന സീസണിലേക്കുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ജാർഖണ്ഡിനായി ധോണി കളിക്കില്ല. 2021 ഐപിഎലിലേക്കുള്ള തയ്യാറെടുപ്പിനായി താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, ആഭ്യന്തര മത്സരങ്ങളിൽ കളിക്കാനില്ലെന്ന് ധോനി തീരുമാനിച്ചു എന്നാണ് ഇപ്പോഴത്തെ സൂചന. അതുകൊണ്ട് തന്നെ താരം ജാർഖണ്ഡ് ടീമിൽ ഉൾപ്പെട്ടിട്ടില്ല.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ജാർഖണ്ഡ് ടീമിൽ ധോണി ഇല്ല
അടുത്ത സീസണിലും താൻ ചെന്നൈയിൽ ഉണ്ടാവുമെന്ന് ധോണി വെളിപ്പെടുത്തിയിരുന്നു. അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥനും പറഞ്ഞിരുന്നു. സീസണിൽ ടീമിൻ്റെ പ്രകടനവും ധോണിയുടെ പ്രകടനവും മോശമായിരുന്നു. ഇക്കൊല്ലം ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായിരുന്നു ചെന്നൈ. ഇതിൻ്റെ പശ്ചാത്തലത്തിൽ ടീം ആകെ അഴിച്ചു പണിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആരാധകരും ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ധോണിയെ അടക്കം മാറ്റണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.
Story Highlights – Ziva Dhoni to feature in her maiden advertisement along with father MS Dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here