പ്ലസ് ടു കോഴ : കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

km shaji vigilance interrogation continues

കെ.എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. പ്ലസ് ടു കോഴ കേസിലാണ് ചോദ്യം ചെയ്യൽ. കണ്ണൂർ വിജിലൻസ് ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇന്ന് വൈകീട്ട് 3.30നാണ് കെഎം ഷാജി ഹാജരായത്.

2014ൽ യുഡിഎഫ് സർക്കാകരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ വേണ്ടി 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത്. കേസിൽ 25 ഓളം പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ലീഗ് നേതൃത്വത്തിന് പരാതി നൽകിയ നൗഷാദ്, ലീഗിന്റെ ജില്ലാ പ്രാദേശിക നേതാക്കൾ, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെ മൊഴി എന്നിവയിൽ കെഎം ഷാജി കോഴ വാങ്ങിയത് സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ, സ്‌കൂളിൽ നിന്ന് ശേഖരിച്ച വരവ് ചെലവ് കണക്കുകകളും കോഴ വാങ്ങിയെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചത്.

Story Highlights – km shaji vigilance interrogation continues

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top