മദ്യവില വർധിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ബിവറേജസ് കോർപ്പറേഷനുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

മദ്യത്തിന്റെ വില വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം ബിവറേജസ് കോർപ്പറേഷനുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. സാധാരണഗതിയിൽ വില വർദ്ധനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് ബെവ്‌കോ തന്നെയാണ്. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചു എന്നത് വസ്തുതയാണെന്നും ബെവ്‌കോ സർക്കാരുമായി ആശയ വിനിമയം നടത്തുന്നത് സാധാരണ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേർന്ന ബെവ്‌കോ ഡയറക്ടർ ബോർഡ് തീരുമാനമാണ് വിതരണക്കാരിൽ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയിൽ 7ശതമാനം വർധനയ്ക്ക് തീരുമാനമെടുത്തത്. നയപരമായ തീരുമാനമായതിനാൽ അന്തിമ അന്തിമ തീരുമാനം സർക്കാറിന് വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചുവെന്നത് വസ്തുതയാണെന്നും വില വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബെവ്‌കോയ്ക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡർ അനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോ മദ്യം ലഭ്യമാക്കുന്നത്.

എന്നാൽ, സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന്റെ വില കൂട്ടിയിരുന്നില്ല. ആനുപാതികമായുള്ള നികുതി വർധന കണക്കിലെടുക്കുമ്പോൾ ലിറ്ററിന് കുറഞ്ഞത് 100 രൂപയുടെ വർധനവുണ്ട്. മദ്യവിലയുടെ കാര്യത്തിൻ ബെവ്‌കോയുടെ തീരുമാനം സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് തീരുമാനം.

Story Highlights – Minister TP Ramakrishnan said that the Beverages Corporation is there to take a decision to increase the price of liquor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top