വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വെൽഫെയർ പാർട്ടിബന്ധം അടഞ്ഞ അധ്യായമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും സി.പി.ഐ.എമ്മും കോൺഗ്രസിനെ തകർക്കാൻ കൈകോർത്തുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

യുവാക്കൾക്ക് എക്കാലത്തും പാർട്ടി അവസരം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജയിച്ച ആര്യയെ മേയറാക്കി സി.പി.ഐ.എം മാർക്കറ്റിം​ഗ് നടത്തുകയാണ്. അതിനേക്കാൾ പ്രായം കുറഞ്ഞവർ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Story Highlights – Mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top