വാഷിംഗ്ടൺ കാലാപം; മരണം നാലായി

വാഷിംഗ്ടൺ കാലാപത്തിൽ മരണം നാലായി. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അനുകൂലികൾ അതിക്രമിച്ച് കടന്നതോടെയാണ് അമേരിക്കൻ കോൺഗ്രസ് കലാപ ഭൂമിയായത്. ഇതിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി. നിയുക്ത പ്രസിഡന്റ് ജോബൈഡന്റെ വിജയം ഇരു സഭകളും അംഗീകരിക്കാൻ യുഎസ് കോൺഗ്രസ് സമ്മേളിക്കുന്നതിനിടെയാണ് സംഭവം. പാർലമെന്റ് മന്ദിരത്തിൽ നിന്ന് അക്രമികളെ പൂർണമായി ഒഴിപ്പിച്ച ശേഷം സഭ വീണ്ടും ചേർന്നു. സംഭവത്തെ തുടർന്ന് ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. യൂട്യൂബിൽ നിന്ന് ട്രംപിന്റെ വീഡിയോകൾ നീക്കം ചെയ്തു. 12 മണിക്കൂർ നേരത്തേക്കാണ് നടപടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ലോക നേതാക്കൾ സംഭവത്തെ അപലപിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
അക്രമികളെ അനുനയിപ്പിക്കാൻ അമേരിക്കയുടെ നാഷണൽ ഗാഡ് സംഭവസ്ഥലതെത്തി. 21-ാം തീയതി വരെ വാഷിംഗ്ടണ്ണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 244 വോട്ടുകൾ ജോബൈഡന് അനുകുലമായി സർട്ടിഫൈ ചെയ്തു കഴിഞ്ഞു. ട്രംപിന് 157 വോട്ടുകളാണ് ഇതുവരെ സർട്ടിഫൈ ചെയ്തിരിക്കുന്നത്. ഇനി 13 സംസ്ഥനങ്ങളിലെ വോട്ടുകൾ കൂടിയാണ് സർട്ടിഫൈ ചെയ്യാനുള്ളത്. നിലവിൽ പെൻസിൽവാനിയ സംസ്ഥാനത്തെ വോട്ടണ്ണലിനെ ചൊല്ലിയുള്ള ചർച്ച സഭയിൽ നടക്കുകയാണ്.
അതേസമയം, ട്രംപ് അനുകൂലികൾ നടത്തുന്ന കലാപത്തെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളും ഒരേ പോലെ അപലപിച്ചു. അമേരിക്കയ്ക്ക് ഉണ്ടായ ആകെയുള്ള അപമാനം എന്ന നിലയിലാണ് ഇരു പാർട്ടികളും സംഭവത്തെ വിലയിരുത്തുന്നത്.
Story Highlights – Washington riots; Death was four
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here