കര്‍ഷക സമരം; കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് സിഖ് ആത്മീയ നേതാവ്; നിര്‍ദേശം തള്ളി സംഘടനകള്‍

കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന സിഖ് ആത്മീയ നേതാവ് ബാബ ലഖാ സിംഗിന്റെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാം വട്ട ചര്‍ച്ച ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജന്‍ഡയാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍, ആ ആവശ്യമൊഴികെ മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
Read Also : കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി
പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ജനുവരി 26ന് രാജ്പഥില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്നലെ ഡ്രസ് റിഹേഴ്‌സലും നടത്തി. കര്‍ഷക സമരം സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രിം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ താങ്ങുവില അടക്കമുള്ള ആശങ്കകളില്‍ ചര്‍ച്ച ഫലപ്രദമാകില്ലെന്നാണ് കര്‍ഷക നേതാക്കളുടെ നിലപാട്.
എന്നാല്‍, വളരെയധികം ഗൃഹപാഠം ചെയ്ത് കൊണ്ടുവന്ന നിയമങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 44ാം ദിവസത്തിലേക്ക് കടന്നു.
Story Highlights – farm bill, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here