സിഡ്നി ടെസ്റ്റ്: ശുഭ്മൻ ഗില്ലിനു ഫിഫ്റ്റി; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

india 96 australia test

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (5) എന്നിവരാണ് ക്രീസിൽ. നിലവിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 338 റൺസിന് 242 റൺസ് അകലെയാണ് ഇന്ത്യ.

ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് സഖ്യം മികച്ച രീതിയിലാണ് തുടങ്ങിയത്. ഓസീസ് ബൗളർമാർക്കെതിരെ അനായാസം ബാറ്റ് ചെയ്ത രോഹിത്-ഗിൽ സഖ്യം 70 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ടുയർത്തി. ഗിൽ ആയിരുന്നു കൂടുതൽ മികച്ചു നിന്നത്. ജോഷ് ഹേസൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. 26 റൺസെടുത്ത രോഹിതിനെ സ്വന്തം ബൗളിംഗിൽ ഹേസൽവുഡ് പിടികൂടുകയായിരുന്നു. പങ്കാളിയെ നഷ്ടമായിട്ടും പതറാതെ ബാറ്റിംഗ് തുടർന്ന ഗിൽ ഒടുവിൽ കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് തൊട്ടുപിന്നാലെ പാറ്റ് കമ്മിൻസ് യുവതാരത്തെ കാമറൂൺ ഗ്രീനിൻ്റെ കൈകളിൽ എത്തിച്ചു. കൃത്യം 50 റൺസായിരുന്നു ഗില്ലിൻ്റെ സമ്പാദ്യം.

Read Also : ജഡേജയ്ക്ക് 4 വിക്കറ്റ്; സ്മിത്തിനു സെഞ്ചുറി: ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 338 റൺസിനു പുറത്ത്

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന പൂജാരയും രഹാനെയും വളരെ സാവധാനത്തിലാണ് സ്കോർ ചെയ്തതെങ്കിലും വിക്കറ്റ് സംരക്ഷിച്ച് കളിച്ചു. ഓസ്ട്രേലിയൻ ബൗളർമാർ കിണഞ്ഞ് ശ്രമിച്ചിട്ടും ഇരു താരങ്ങളുടെയും വിക്കറ്റ് വീഴ്ത്താനായില്ല.

ആദ്യ ഇന്നിംഗ്സിൽ 338 റൺസ് എടുത്താണ് ഓസ്ട്രേലിയ പുറത്തായത്. 131 റൺസ് നേറ്റിയ സ്റ്റീവ് സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്സ്കി (62) എന്നിവരും ഓസീസിനായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി.

Story Highlights – india 96 for 2 vs australia on day 2 in third test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top