കുതിരാനില്‍ റിഫ്‌ളക്ടറുകളും സൂചന ബോര്‍ഡുകളും സ്ഥാപിക്കുന്നു

കുതിരാനില്‍ ഇരുമ്പുപാലം മുതല്‍ വഴക്കുംപാറ വരെ റിഫ്‌ളക്ടറുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് കുതിരാനില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താന്‍ സ്ഥലം എംഎല്‍എ കെ രാജന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തുരങ്ക നിര്‍മ്മാണം വൈകുമ്പോഴും നിലവിലെ റോഡ് മാര്‍ഗ്ഗമുള്ള യാത്ര സുഗമമാക്കാന്‍ ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചിരുന്നില്ല. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് അപകട മേഖലയായ കുതിരാന്‍ ദേശീയ പാതയില്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ എംഎല്‍എ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സൂചനാ ബോര്‍ഡുകളും റിഫ്‌ളക്ടറുകളും സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.
Read Also : കുതിരാനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു; രണ്ടു വർഷത്തിനിടെ പൊലിഞ്ഞത് 37 ജീവനുകൾ
രാത്രിയും പകലും വാഹനങ്ങളുടെ ശ്രദ്ധയില്‍ പെടും വിധമാണ് റോഡിന്റെ ഇരുവശങ്ങളിലുമായി റിഫ്ളക്ടറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കുന്നത്. പടിഞ്ഞാറേ തുരങ്കമുഖത്തിന് 100 മീറ്ററോളം ഭാഗത്ത് പുതിയതായി ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ റിഫ്ളക്ടര്‍ സ്റ്റിക്കറുകളും പതിപ്പിച്ചു.
ഇപ്പോള്‍ മുന്നറിയിപ്പ് ഉണ്ടെങ്കിലും അപകട സാധ്യതകള്‍ ഒഴിവാകുന്നില്ലെന്നതാണ് ആശങ്ക. ദേശീയപാതയില്‍ കുതിരാന്‍ മേഖലയിലുടനീളം ഫലപ്രദമായ തരത്തില്‍ വഴിവിളക്കുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കേണ്ടതുണ്ട്. കുതിരാന്‍ ഗതാഗതത്തിന് പൂര്‍ണസജ്ജമാക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം.
Story Highlights – kuthiran tunnel, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here