ശിക്ഷിക്കപ്പെട്ടത് യഥാർത്ഥ പ്രതികളല്ല; അഭയയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് കെസിബിസി

അഭയയ്ക്ക് നീതി ലഭിച്ചില്ലെന്ന് കെസിബിസി. ഓൺലൈൻ പ്രസിദ്ധീകരണത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് കെസിബിസിയുടെ വിമർശനം. ശിക്ഷിക്കപ്പെട്ടത് യഥാർത്ഥ പ്രതികളല്ലെന്നും കുറ്റം തെളിയിക്കാൻ സിബിഐയ്ക്ക് സാധിച്ചില്ലെന്നും കെസിബിസി പറയുന്നു.
അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമർശനമാണ് കെസിബിസി ഉന്നയിച്ചത്. കുറ്റാരോപിതർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യം വസ്തുതാപരമായി തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. പഴുതടച്ച അന്വേഷണമോ മതിയായ തെളിവുകളോ ഹാജരാക്കാൻ സാധിച്ചില്ല. കൃത്യമായി സൃഷ്ടിച്ചെടുത്ത പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി എന്നതുമാത്രമാണ് 28 വർഷത്തെ കാത്തിരിപ്പിന്റെ ദുഃഖകരമായ പരിസമാപ്തിയെന്നും കെസിബിസി മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
Story Highlights – KCBC, Abhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here