Advertisement

രണ്ട് യുവതികളെ ഒരുമിച്ച് ഒരേസമയത്ത് വിവാഹം ചെയ്ത് യുവാവ്

January 8, 2021
1 minute Read
Man Marries two Women Together

രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്. ഛത്തീസ്ഗഢിലെ ബസ്തറിലാണ് വിവാഹം നടന്നത്.

ഹസീന (19), സുന്ദരി (21) എന്നീ യുവതികളെയാണ് ചന്ദു മൗരിയ എന്ന യുവാവ് വിവാഹം ചെയ്തത്. ഇരു യുവതികളുടേയും സമ്മതപ്രകാരമായിരുന്നു വിവാഹം. ‘എനിക്ക് രണ്ട് പേരെയും ഇഷ്ടമായിരുന്നു. അവർക്കും എന്നെ ഇഷ്ടമായിരുന്നു. ഗ്രാമത്തിലുള്ളവരെ സാക്ഷിയാക്കിയാണ് ഇരുവരേയും വിവാഹം ചെയ്തത്. പക്ഷേ, എന്റെ ഒരു ഭാര്യയുടെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ല’- ചന്ദു പറഞ്ഞു.

ഈ വിചിത്ര വിവാഹത്തെ ആരും എതിർത്തില്ലെന്നാണ് ചന്ദു പറയുന്നത്.

ഇത്തരമൊരു വിവാഹം ഹിന്ദു മാരേജ് ആക്ട് പ്രകാരം കുറ്റകരമാണ്. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Story Highlights – Man Marries two Women Together

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top