പ്രതിപക്ഷത്തിനൊപ്പം സഭ വിട്ട് പി സി ജോർജ്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ് എംഎൽഎയും ഇറങ്ങിപ്പോയി. ഇതുപോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെ ഉണ്ടായിട്ടില്ലെന്ന് പി സി ജോർജ് പറഞ്ഞു. പ്രതിപക്ഷവും പി സി ജോർജും സഭ വിട്ടിറങ്ങിയപ്പോൾ ബിജെപി എംഎൽഎ ഒ. രാജഗോപാൽ സഭയിൽ തുടർന്നത് ശ്രദ്ധേയമായി.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Story Highlights – P C George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here