അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് മാർച്ച് മുതൽ അനുമതി നൽകും : സൗദി

Saudi Arabia to resume international flights on March

അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് മാർച്ച് 31 മുതൽ അനുമതി നൽകുമെന്ന് സൗദി. ഇതോടെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.

കൊവിഡിനെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾക്ക് നിലവിൽ താത്കാലികമായി മാത്രമാണ് അനുമതിയുള്ളത്. മാർച്ച് അവസാനത്തോടെ കര, കടൽ, വ്യോമാതിർത്തികൾ എല്ലാം തുറക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും വിമാന സർവീസ് പുനരാരംഭിക്കുക.

Story Highlights – Saudi Arabia to resume international flights on March

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top