Advertisement

കേന്ദ്രവും കർഷകരുമായി ചർച്ച നടക്കുന്ന 15 ന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കോൺഗ്രസ്

January 9, 2021
1 minute Read

കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം. ഈ മാസം പതിനഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ജനുവരി പതിനഞ്ച് കർഷക അവകാശ ദിനമായി ആചരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ധർണയും സംഘടിപ്പിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രിംകോടതി നിർദേശിക്കുന്ന സമിതിയോട് കേന്ദ്രസർക്കാർ യോജിക്കുമെന്ന് സൂചനയുണ്ട്. സമിതിയിൽ സമരത്തിലില്ലാത്ത സംഘടനകളെയും ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും. സുപ്രിംകോടതി ഇടപെട്ടാലും നിയമങ്ങൾ റദ്ദാക്കുന്നത് വരെ മടങ്ങില്ലെന്ന നിലപാടിലാണ് കർഷകർ.

Story Highlights – Congress will also join the farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top