കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ല; തുറന്നടിച്ച് പി സി ചാക്കോ

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ. കെപിസിസി പ്രസിഡന്റ് മാറ്റം ഉണ്ടാകില്ലെന്നും ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയ കാരണം എന്നും പി സി ചാക്കോ പറഞ്ഞു.
Read Also : രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ
കേരളത്തില്‍ ഇക്കുറി കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എഐസിസി നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി വി എം സുധീരനെ പോലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഞെരുങ്ങുന്നുവെന്നും ഗ്രൂപ്പ് കളി നിര്‍ത്താന്‍ രണ്ടു നേതാക്കളും തയാറാകണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് മാറ്റം ഉടന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും എന്നും പി സി ചാക്കോ. ജമായത്ത് ബന്ധം പാടില്ലാത്തതാണ്. അത് ഇനി ഉണ്ടാകില്ലെന്നും അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടി കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് സംഘടന ദുര്‍ബലമാണ്. അത് പരിഹരിക്കാന്‍ കഴിയണമെന്ന് പി സി ചാക്കോ ചൂണ്ടിക്കാട്ടി.
Story Highlights – p c chacko, congress, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here