Advertisement

സ്ലെഡ്ജിംഗിൻ്റെ പരിധികൾ ലംഘിച്ച് ഓസ്ട്രേലിയ; ഓസ്ട്രേലിയക്കെതിരെ വ്യാപക വിമർശനം: ദൃശ്യങ്ങൾ

January 11, 2021
Google News 4 minutes Read
australia sledges india fans

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്ലെഡ്ജിംഗിൻ്റെ പരിധികൾ ലംഘിച്ച് ഓസ്ട്രേലിയ. പലപ്പോഴും സ്ലെഡ്ജിംഗ് അസഭ്യം പറച്ചിലായും പരിഹസിക്കലായും മാറി. കളിയുടെ മാന്യതയ്ക്ക് നിരക്കാത്തെ ഓസ്ട്രേലിയയുടെ പ്രവൃത്തികൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ക്ലിപ്പുകളായും പ്രചരിക്കുന്നുണ്ട്.\

വിഹാരിയുടെ ദേഹത്തേക്ക് മാത്യു വെയ്ഡ് രണ്ട് തവണയാണ് പന്തെറിഞ്ഞത്. ഇതിൽ പ്രകോപിതനാവാതിരുന്ന വിഹാരി തിരികെ ഒന്നും പറഞ്ഞതുമില്ല. അശ്വിൻ്റെ പരുക്ക് പരിഹസിക്കാനും ഫേക്ക് ത്രോ കൊണ്ട് താരത്തെ ഭീതിപ്പെടുത്താനും വെയ്ഡ് ശ്രമിച്ചിരുന്നു. ക്യാപ്റ്റൻ ടിം പെയ്നും മോശമാക്കിയില്ല. അശ്വിനെ നിരന്തരം പ്രകോപിപ്പിച്ച പെയ്ൻ ഇന്ത്യൻ താരത്തിൻ്റെ പരുക്കിനെയും പരിഹസിച്ചു. വാരിയെല്ലിൽ പന്തുകൊണ്ടതിനെ തുടർന്ന് ചെസ്റ്റ് ഗാർഡ് അണിഞ്ഞുകൊണ്ടിരുന്ന അശ്വിനോട് സമയം കളയാതെ ബാറ്റ് ചെയ്യൂ എന്നായിരുന്നു പെയ്ൻ്റെ ആക്രോശം.

Read Also : സിഡ്നി ടെസ്റ്റ്: 72 വർഷത്തെ ചരിത്രം തിരുത്തി പന്ത്-പൂജാര കൂട്ടുകെട്ട്

സ്റ്റീവ് സ്മിത്താവട്ടെ അല്പം കൂടി കടന്ന് പിച്ചിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചു. ഇന്ത്യൻ താരം ഋഷഭ് പന്തിൻ്റെ ഗാർഡ് മാർക്കാനാണ് സ്മിത്ത് ശ്രമിച്ചത്. ചായക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴാണ് സ്മിത്ത് പന്തിന്റെ ഗാർഡ് മാർക്ക് മായ്ക്കാൻ ശ്രമം നടത്തിയത്. ഷൂ കൊണ്ട് മാർക്ക് മായ്ക്കുന്ന സ്മിത്തിനെ സ്റ്റമ്പ് ക്യാമറ കുടുക്കുകയായിരുന്നു. ചെയ്തയാളുടെ മുഖം വ്യക്തമല്ലെങ്കിലും 49 എന്ന ജഴ്സി നമ്പർ സ്മിത്തിനെ കുടുക്കുകയായിരുന്നു. സ്മിത്ത് ഗാർഡ് മാർക്ക് മായ്ച്ചതിനു പിന്നാലെ എത്തിയ പന്ത് വീണ്ടും ഗാർഡ് എടുത്തു.

അതേസമയം, മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനു തുല്യമായ സമനില പിടിച്ചു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് കളി സമനിലയാക്കിയത്. 97 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പൂജാര (77), രോഹിത് ശർമ്മ (52) എന്നിവരും തിളങ്ങി. ഇവർക്കെല്ലാം ഉപരി ആറാം വിക്കറ്റിൽ അശ്വിൻ-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓർമ്മിക്കപ്പെടുക. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റൺസിൻ്റെ കൂട്ടുകെട്ടും ഇവർ ഉയർത്തി. അശ്വിൻ 39ഉം വിഹാരി 23ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights – australia sledges india fans slams tim paine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here