Advertisement

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

January 11, 2021
2 minutes Read

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന്ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. 11 മണിക്ക് മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം ഉന്നതതലയോഗവും വിളിച്ചിട്ടുണ്ട്.രോഗവ്യാപന സ്ഥിതിയും പ്രതിരോധ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ കേന്ദ്രസംഘത്തിനു മുന്നിൽ വിശദീകരിക്കും.
ദേശീയ രോഗനിയന്ത്രണ കേന്ദ്രംഡയറക്ടർ ഡോ. എസ്.കെ സിംഗ്, കൊവിഡ് പ്രതിരോധത്തിൽകേരളത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ മിൻഹാജ് അലം എന്നിവരാണ് സംഘത്തിലുള്ളത്.

സംഘം നേരത്തെ കോട്ടയത്തും ആലപ്പുഴയിലുമെത്തി
കൊവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ചികിത്സയിലുള്ളതും ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്ദേശീയ ശരാശരി 2 നു താഴെ നിൽക്കുമ്പോൾ കേരളത്തിൽ പത്തിനടുത്താണ്.

Story Highlights – central team that arrived to assess the covid situation will meet the health minister today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top